30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശപൂരം ആഘോഷിച്ചു

ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശപൂരം ആഘോഷിച്ചു

64

പുന്നയൂര്‍ക്കുളം ആല്‍ത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ദേശപൂരം ആഘോഷിച്ചു. വൈകീട്ട് മൂന്നിന് വിവിധ ആഘോഷ കമ്മിറ്റികളുടെ നേതൃത്വത്തില്‍ എഴുന്നെള്ളിപ്പുകള്‍ ആരംഭിച്ചു. നാട്ടുപ്രദഷിണം നടത്തിയ ശേഷം വൈകീട്ട് 5 മണിക്ക് ആല്‍ത്തറയില്‍ കൂട്ടിയെഴുന്നെള്ളിച്ചു. തുടര്‍ന്ന് ആല്‍ത്തറ മേളം അരങ്ങേറി. ഗജവീരന്മാരായ ചിറക്കല്‍ കാളിദാസന്‍, നന്തിലത്ത് ഗോപാലകൃഷ്ണന്‍, ഊട്ടോളി രാമന്‍, ചെര്‍പുളശ്ശേരി അനന്തപത്മനാഭന്‍ എന്നിവര്‍ തിടമ്പേറ്റി. ആല്‍ത്തറ മേളത്തില്‍ ഇരുനൂറില്‍ പരം കലാകരന്മാര്‍ അണിനിരന്നു. വിവിധ ആഘോഷ സമിതികളുടെ നേതൃത്വത്തില്‍ നടന്ന മേളത്തിന് കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ശുകപുരം ദിലീപ്, ശുകപുരം രഞ്ജിത്ത്, നിഖില്‍ പാവറട്ടി എന്നിവര്‍ നേതൃത്വം നല്‍കി. ഏപ്രില്‍ 18 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ നടത്തുന്ന വൈശാഖ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 23ന് ധ്വജപ്രതിഷ്ഠയില്‍ കൊടിയേറ്റവും നടത്തും.

ADVERTISEMENT
error: Content is protected !!