30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu എല്‍ഡിഎഫ് കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടത്തി

എല്‍ഡിഎഫ് കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടത്തി

50

തുടര്‍ഭരണം സുനിശ്ചിതം എന്ന മുദ്രാവാക്യവുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി തെരഞ്ഞെടുപ്പ് റാലിയും പൊതുയോഗവും നടത്തി. കാട്ടകാമ്പാല്‍ – പഴഞ്ഞി കമ്മിറ്റികളില്‍ നിന്നും ആരംഭിച്ച റാലി സമന്വയിച്ച് ചിറക്കല്‍ സെന്ററില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം എന്‍സിപി സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് പി. കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം സെക്രട്ടറി പി .കെ രവീന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി എ .സി മൊയ്തീന്‍ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി പി ഐ എം ജില്ലാ കമ്മിറ്റിയംഗം കെ. ഡി ബാഹുലേയന്‍ മാസ്റ്റര്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി .സി ചെറിയാന്‍,എന്‍ കെ ഹരിദാസന്‍, സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ .ടി ഷാജന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ വി. കെ ബാബുരാജ്, കെ. ആര്‍ ബിനോഷ് , എന്‍സിപി നേതാവ് പി.സി സണ്ണി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!