25.3 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk രണ്ടു ദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ; ഇന്ന് വൈകീട്ടോടെ മദ്യശാലകൾ അടയ്ക്കും

രണ്ടു ദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ; ഇന്ന് വൈകീട്ടോടെ മദ്യശാലകൾ അടയ്ക്കും

ചൊവ്വാഴ്ച്ച വൈകീട്ട് മുതല്‍ സംസ്ഥാനത്ത് മദ്യശാലകള്‍ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തില്‍ ഡ്രൈ ഡേ. നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ രണ്ടു ദിവസത്തേക്ക് കേരളത്തില്‍ മദ്യവില്‍പ്പനയുണ്ടാകില്ല. ചൊവ്വാഴ്ച്ച വൈകീട്ട് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകീട്ടു വരെയാണ് മദ്യവില്‍പ്പനയ്ക്ക് നിരോധനമുള്ളത്. വോട്ടെണ്ണല്‍ ദിനത്തിലും മദ്യവില്‍പ്പനയുണ്ടാകില്ല. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ‘ഡ്രൈ ഡേ’ ഉത്തരവ് നിലവില്‍വരും. അതിനാല്‍ ചൊവ്വാഴ്ച്ച വൈകീട്ട് ഏഴുമണി മുതല്‍ കേരളത്തിലെ മദ്യശാലകള്‍ അടഞ്ഞുകിടക്കും. ബുധനാഴ്ചയും തുറക്കില്ല. ഇനി വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ച് ശേഷം മാത്രമാകും മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ആരംഭിക്കുക.

ADVERTISEMENT
error: Content is protected !!