24.8 C
Kunnamkulam
Monday, September 21, 2026
Home CCTV Desk മങ്ങാട് സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലെ തിരുന്നാളിന്റെ ഭാഗമായി കൂടുതുറക്കല്‍ ശുശ്രൂഷ നടന്നു

മങ്ങാട് സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലെ തിരുന്നാളിന്റെ ഭാഗമായി കൂടുതുറക്കല്‍ ശുശ്രൂഷ നടന്നു

38

എരുമപ്പെട്ടി മങ്ങാട് സെന്റ് ജോര്‍ജ്ജ് ദേവാലയത്തിലെ തിരുന്നാളിന്റെ ഭാഗമായി കൂടുതുറക്കല്‍ ശുശ്രൂഷ നടന്നു. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന വികാരി ഫാ.ജോഷി ആളൂര്‍ കാര്‍മികനായി.വിശുദ്ധ ഗീവര്‍ഗീസിന്റെയും,വിശുദ്ധ സെബാസ്ത്യാനോസിന്റെയും 108-ാമത് സംയുക്ത ഊട്ട് തിരുന്നാള്‍ ഏപ്രിൽ 8 നാണ് ആഘോഷിക്കുന്നത്. ഇന്ന് അമ്പ്, വള എഴുന്നെള്ളിപ്പ് വീടുകളിലേക്ക് നടന്നു. രാത്രി 10.30ന് യൂണിറ്റുകളില്‍ നിന്നുള്ള അമ്പ്, വള എഴുന്നെള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേരും. തുടര്‍ന്ന് 300ല്‍ പരം കലാകാരന്‍മാര്‍ അണിനിരക്കുന്ന മെഗാ ബാന്റ്‌മേളം ഉണ്ടാകും. തിരുന്നാള്‍ ദിനമായ ഏപ്രില്‍ 8ന് നടക്കുന്ന ഊട്ടില്‍ പതിനായിരത്തിലധികം ഭക്തര്‍ പങ്കെടുക്കും. ഭക്തിനിര്‍ഭരമായ തിരുന്നാള്‍ പ്രദക്ഷിണവും നടക്കും. ഇടവക വികാരി ഫാ.പ്രിന്‍സ് പിണ്ടിയാന്‍, ജനറല്‍ കണ്‍വീനര്‍ ഡെന്നി ഡേവിഡ്, ജോ.കണ്‍വീനര്‍മാരായ ജോജു ഫ്രാന്‍സീസ്,ബൈജു പുലിക്കോട്ടില്‍, കൈക്കാരന്‍മാരായ ജോസഫ് പാലയൂര്‍, സി.എ.മാഗി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!