ചമ്മന്നൂര്‍ മാഞ്ചിറയ്ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കലവറ നിറയ്ക്കല്‍ ചടങ്ങ് ആരംഭിച്ചു

ചമ്മന്നൂര്‍ മാഞ്ചിറയ്ക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രസാദഊട്ടിന്റെ കലവറ നിറയ്ക്കല്‍ ചടങ്ങ് ആരംഭിച്ചു. ഏപ്രില്‍ 9 മുതല്‍ 19 വരെയുള്ള ദിവസങ്ങളിലാണ് വേല മഹോത്സവം. ഇതിന്റെ ഭാഗമായി എല്ലാദിവസവും കാലത്ത് 8 മണി മുതല്‍ കഞ്ഞിയും പുഴുക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെ പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ഭക്തജനങ്ങളില്‍ നിന്ന് അരി പലവ്യഞ്ജനങ്ങള്‍ പച്ചക്കറികള്‍ എന്നിവ ശേഖരിച്ച് ഭക്ത ജനങ്ങളുടെ പങ്കാളിത്വത്തോട് കൂടിയാണ് പ്രസാദഊട്ട് നടത്തുന്നത്. ഇതിന്റെ ഭാഗമായി അരി, പലവ്യഞ്ജനങ്ങള്‍ പച്ചക്കറികള്‍ എന്നിവ ഭക്തര്‍ സമര്‍പ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്നദാന മണ്ഡപത്തില്‍ സമര്‍പ്പിക്കുവാനുള്ള സൗകര്യവും ഉണ്ടാവും. പൂജകള്‍ക്ക് ക്ഷേത്രം ശാന്തി നാരായണന്‍കുട്ടിയും മറ്റഅ ആഘോഷപരിപാടികള്‍ക്ക് ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‍കും.

ADVERTISEMENT