30.2 C
Kunnamkulam
Sunday, September 20, 2026
Home CCTV Desk റോഡിലെ എഐ ക്യാമറയ്ക്ക് വീണ്ടും ‘ഡേറ്റാ പൂട്ട്’

റോഡിലെ എഐ ക്യാമറയ്ക്ക് വീണ്ടും ‘ഡേറ്റാ പൂട്ട്’

40

റോഡിലെ നിയമലംഘനങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ എ.ഐ. ക്യാമറയില്‍ പതിയുന്നുണ്ടെങ്കിലും മൂന്നാഴ്ചയോളമായിട്ട് വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലെത്തുന്നില്ല.ക്യാമറകള്‍ പകര്‍ത്തുന്ന നിയമലംഘനങ്ങള്‍ പരിശോധിച്ച് ഇ-ചെലാന്‍ അയക്കേണ്ട കണ്‍ട്രോള്‍ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്കാണ് സെപ്റ്റംബര്‍ ഒന്നുമുതല്‍ തടസ്സപ്പെട്ടത്.
പിഴയിനത്തില്‍ കോടികള്‍ ഖജനാവിലേക്ക് എത്തുമ്പോഴും സാങ്കേതിക സേവനങ്ങളുടെ കുടിശ്ശിക തീര്‍ക്കാത്തതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.പദ്ധതി ആരംഭിച്ചശേഷം 327 കോടി രൂപ പിഴയായി പിരിച്ചെടുത്തിട്ടും നടത്തിപ്പ് ചുമതലയുള്ള കെല്‍ട്രോണിന് നല്‍കാനുള്ള 60 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കാത്തതിനെ
തുടര്‍ന്നാണ് സംവിധാനം വീണ്ടും പ്രതിസന്ധിയിലായത്. സെന്‍ട്രല്‍ സെര്‍വറിലെ ഫയര്‍വാള്‍ സേവനം ബന്ധപ്പെട്ട കമ്പനി വിച്ഛേദിച്ചതോടെയാണ് കണ്‍ട്രോള്‍ റൂമുകളിലേക്കുള്ള വിവരങ്ങളുടെ ഒഴുക്ക് പൂര്‍ണമായി നിലച്ചത്. കഴിഞ്ഞമാസവും ഇന്റര്‍നെറ്റ് കുടിശ്ശികയെ തുടര്‍ന്ന് എ.ഐ. ക്യാമറ പദ്ധതി പ്രതിസന്ധിയിലായിരുന്നു. മറ്റ് ആവശ്യങ്ങള്‍ക്കുള്ള ഫണ്ട് വകമാറ്റിയാണ് അന്ന് താത്കാലികമായി സംവിധാനം പ്രവര്‍ത്തിപ്പിച്ചത്. ഇത്തവണ ഫയര്‍വാള്‍ സേവനം കൂടി നിലച്ചതോടെ ഇ-ചെലാന്‍ തയ്യാറാക്കുന്നതും അച്ചടിക്കുന്നതും പൂര്‍ണമായി തടസ്സപ്പെട്ടു.

ADVERTISEMENT
error: Content is protected !!