30.2 C
Kunnamkulam
Sunday, September 20, 2026
Home Bureaus Perumpilavu ഐനൂരില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തം

ഐനൂരില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തം

22

പഴഞ്ഞി ഐനൂരില്‍ നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്നുപിടിച്ച് ആശങ്ക പരത്തി. പാചകവാതക സിലിണ്ടറില്‍ നിന്ന് പെട്ടെന്ന് തീ ആളിക്കത്തുകയായിരുന്നു. ഭയന്നുപോയ തൊഴിലാളികള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കറും സംഭവസ്ഥതെത്തി.സിലിണ്ടറിന്റെ മുകളില്‍ നനച്ച ചാക്കുകള്‍ അടിയന്തരമായി വിരിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഫയര്‍ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ശശി അഭിലാഷ്, ശ്രീജിത്ത് ആര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് ടീമും സംഭവസ്ഥലം പരിശോധിച്ചു. ബംഗാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബില്‍ഡിങ്ങില്‍ ഭാവിയില്‍ അപകടങ്ങള്‍ വരാതിരിക്കുന്നതിന് അടിയന്തരമായി അന്യസംസ്ഥാന തൊഴിലാളികളുടെയും ബില്‍ഡിംഗ് ഓണറുടെയും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ സൂചിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!