കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിന്റെയും, തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെയും, വിദ്യാഭ്യാസ വകുപ്പിന്റെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജ്ഞാന 2026 എന്ന പേരില്‍ വിജ്ഞാനോത്സവം സംഘടിപ്പിച്ചു. പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ നടന്ന വിജ്ഞാനോത്സവം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ അരുണ്‍ ദാസ്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ സി.കെ. സദാനന്ദന്‍ മാസ്റ്റര്‍, പി.എം.അലി, ജിന്‍സി സജു, സ്വപ്ന പ്രിന്‍സ്, സ്വീറ്റി ഷാജു, സന്ധ്യ ഷിബു, പി.റ്റി.എ. പ്രസിഡന്റ് സോണി സക്കറിയ, പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ജീബ്ലെസ് ജോര്‍ജ്, പെങ്ങാമുക്ക് എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപിക ആശ ജീഷി ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികളായ സോമന്‍ മാസ്റ്റര്‍, പൗലോസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സ്‌കൂളുകളില്‍ നിന്നായി 130 ലധികം വിദ്യാര്‍ത്ഥികളാണ് വിജ്ഞാനോത്സവത്തില്‍ പങ്കെടുത്തത്.



