30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ വോട്ട് രേഖപ്പെടുത്തി

ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ വോട്ട് രേഖപ്പെടുത്തി

50

ഗാനരചയിതാവ് ബി.കെ.ഹരിനാരായണന്‍ കടവല്ലൂര്‍ പഞ്ചായത്തിലെ സി.എം.എല്‍.പി സ്‌കൂളിലെ 35-ാം ബൂത്തില്‍ തന്റെ വോട്ട് രേഖപ്പെടുത്തി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് ആരാണ് ഭരണത്തില്‍ എത്തേണ്ടതെന്ന് നിര്‍ണ്ണയിക്കുന്ന പ്രധാനമായ ജനാധിപത്യ പ്രക്രിയയാണിത് എന്നും, എല്ലാവരും അതിനെ പരമാവധി വിനിയോഗിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പുതിയ തലമുറ വോട്ടെടുപ്പില്‍ നിന്ന് പിന്തിരിയുന്ന പ്രവണത സത്യമായിത്തീരാതിരിക്കണമെന്നും, നമ്മുടെ നാടിന്റെ പുരോഗതിക്ക് ഓരോ വോട്ടും വിലപ്പെട്ടതാണെന്ന തിരിച്ചറിവോടെ എല്ലാവരും നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT
error: Content is protected !!