തവനൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.കെ.ടി.ജലീല്‍ വോട്ട് രേഖപ്പെടുത്തി

തവനൂര്‍ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഡോ.കെ.ടി.ജലീല്‍ വ്യാഴാഴ്ച രാവിലെ വോട്ട് രേഖപ്പെടുത്തി. കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി മൂച്ചിക്കല്‍, കട്ടിപ്പരുത്തി റോഡിലുള്ള ജി.എം.എല്‍.പി സ്‌കൂളിലെ 164-ാം നമ്പര്‍ ബൂത്തില്‍ ഭാര്യയോടെപ്പം എത്തിയാണ് ഡോ.ജലീല്‍ വോട്ട് രേഖപ്പെടുത്തിയത്. വിജയപ്രതീക്ഷ പ്രകടിപ്പിച്ച അദ്ദേഹം ഇടത് ഭരണം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT