27 C
Kunnamkulam
Monday, July 27, 2026
Home CCTV Desk അകതിയൂര്‍ ചേനപുരം ശിവ വിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 14 മുതല്‍ 20 വരെ ശ്രീമദ് ഭാഗവത...

അകതിയൂര്‍ ചേനപുരം ശിവ വിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 14 മുതല്‍ 20 വരെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കും

അകതിയൂര്‍ ചേനപുരം ശിവ വിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള 7 ദിവസങ്ങളിലായി ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കും. എറണാകുളം വെളിയനാട് ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനില്‍ നിന്നുള്ള ബ്രഹ്‌മചാരിണി ദേവകി ചൈതന്യ മുഖ്യ ആചാര്യ സ്ഥാനം വഹിയ്ക്കും. ഏപ്രില്‍ 13 നു വൈകിട്ട് 5ന് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് സപ്താഹ വേദിയില്‍ ഭദ്രദീപം കൊളുത്തി യജ്ഞശാല സജീവമാക്കും.

സപ്താഹസമാപ്തി ദിനമായ ഏപ്രില്‍ 20 നു വൈകിട്ട് ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാദിനത്തിനു മുന്നോടിയായി നടക്കുന്ന ശുദ്ധി ചടങ്ങുകള്‍ക്കും ദീപാരാധനയ്ക്കും ശേഷം കൊച്ചിന്‍ ശ്രീരാഗയുടെ ഭജന്‍സ് ഉണ്ടായിരിയ്ക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഏപ്രില്‍ 21 നാണ്. രാവിലെ 10.30 ന് കലാമണ്ഡലം കുട്ടിനാരായണന്റെ വാദ്യ ചുമതലയില്‍ മേജര്‍ സെറ്റ് പഞ്ചവാദ്യം അരങ്ങേറും. വൈകീട്ട് ദീപാരാധന, നിറമാല, ചുറ്റുവിളക്കും ഉണ്ടായിരിയ്ക്കും. സപ്താഹ ദിനങ്ങളില്‍ മൂന്ന് നേരവും പ്രതിഷ്ഠാ ദിനത്തില്‍ കാലത്തും ഉച്ചയ്ക്കും ഭക്തര്‍ക്കായി പ്രസാദഊട്ട് ഒരുക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!