31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ സംയുക്ത തിരുന്നാളിന് കൊടിയേറി

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ സംയുക്ത തിരുന്നാളിന് കൊടിയേറി

38

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയില്‍ ഏപ്രില്‍ 17മുതല്‍ 20വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന വിശുദ്ധ അന്തോണിസിന്റെയും വിശുദ്ധ സെബാസ്റ്റി നൊസ്സിന്റെയും സംയുക്ത തിരുന്നാളിന് കൊടിയേറി. ആറ്റുപുറം പള്ളി മുന്‍വികാരിയും, പുതുരുത്തി പള്ളി വികാരിയുമായ ഫാദര്‍ ജിയോ ചെരടായി പ്രത്യേക കുര്‍ബാനക്ക് ശേഷം കൊടികയറ്റകര്‍മ്മം നിര്‍വ്വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി. ജെ. റാഫേല്‍, ട്രസ്റ്റിമാരായ സി. വി. ജേകബ്, സി. എ ബോസ്, എം. ആര്‍ ഷെജി, പബ്ലിസിറ്റി കണ്‍വീനര്‍ കെ. എല്‍. വര്‍ഗീസ്, കേന്ദ്ര സമിതി കണ്‍വീനര്‍, പി. ഐ. ആന്റോ, ഇടവക സെക്രട്ടറി കെ. ജെ. ജീജോ, പ്രോഗ്രാം കണ്‍വീനര്‍ എം. ജെ. ജോഷി, ജോയിന്റ് കണ്‍വീനര്‍ പി. ടി. ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!