28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Chavakkad പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനു മുന്നോടിയായി അരങ്ങുപന്തലിനു കാല്‍നാട്ടി

പാവറട്ടി തീര്‍ത്ഥകേന്ദ്രത്തിലെ തിരുനാളിനു മുന്നോടിയായി അരങ്ങുപന്തലിനു കാല്‍നാട്ടി

പ്രശസ്തമായ പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ ഈ വര്‍ഷത്തെ തിരുനാളിന് തുടക്കമായി. തിരുനാളിന്റെ മുഖ്യാകര്‍ഷണങ്ങളിലൊന്നായ കൂറ്റന്‍ അരങ്ങു പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം നടന്നു. തിരുനാളിനോടനുബന്ധിച്ച് പള്ളി നടയില്‍ ഒരുക്കുന്ന പന്തലിന്റെ കാല്‍നാട്ട് വികാരി ഫാ. ആന്റണി ചെമ്പകശ്ശേരി നിര്‍വഹിച്ചു. അസി. വികാരി ഫാ. ഫ്രാങ്കോ ഫ്രോണീസ്, അമല്‍ ചാഴൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കൈക്കാരന്‍മാരായ ജയ്‌സണ്‍ വടുക്കൂട്ട്, കെ.എ ജോസണ്‍, ഒ.ടി ജോസഫ് ലിയോ, കെ.ജെ ബാബു, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥനകളോടെ കാല്‍നാട്ടു കര്‍മ്മം പൂര്‍ത്തിയാക്കി. അരങ്ങ് കമ്മിറ്റി കണ്‍വീനര്‍ ജോഷി ഡി കൊള്ളന്നൂര്‍ സ്വാഗതവും ജോ: കണ്‍വീനര്‍ ജോസ് കെ. ഡി നന്ദിയും രേഖപ്പെടുത്തി. ട്രഷറര്‍ വില്‍സന്‍, കമ്മിറ്റി അംഗങ്ങളായ സിസി ജോസ്, വി കെ ജോയ്, വി പി ജെയിംസ്, എ ജെ വിജു, സാബി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!