മുണ്ടത്തിക്കോട് അരവൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ വിഷു വേലയാഘോഷം ഇന്ന്. ചൊവ്വാഴ്ച വൈകീട്ട് വെള്ളിത്തിരുത്തി ഉണ്ണി നായരും സംഗവും നയിച്ച പാണ്ടിമേളം കാണികളെ ആവേശ കൊടുമുടിയില്‍ എത്തിച്ചു. തുടര്‍ന്ന് അരവൂര്‍ ഡോമിനേറ്റേഴ്സ് ഒരുക്കിയ കലാവിരുന്ന് വിസ്മയ കാഴ്ചയായി. തെയ്യവും, കാവടിയും നാദ സ്വരത്തിന്റെ അകമ്പടിയോടെ ക്ഷേത്ര മുറ്റത്ത് എത്തിയപ്പോള്‍ ജനം ഹര്‍ഷാരവത്തോടെ ആണ് എതിരേറ്റത്. ക്ഷേത്രം ഹാളില്‍ നടന്ന വിഷുസദ്യയില്‍ ആയിരകണക്കിന് പേര് പങ്കെടുത്തു.



