27 C
Kunnamkulam
Monday, July 27, 2026
Home Bureaus Thrithala നീതി സങ്കല്‍പ്പങ്ങളുടേയും മനുഷ്യാന്തസ്സിന്റേയും പ്രതീകമാണ് ഡോ.ബി.ആര്‍.അംബേദ്കര്‍ എന്ന് വി.ടി.ബല്‍റാം

നീതി സങ്കല്‍പ്പങ്ങളുടേയും മനുഷ്യാന്തസ്സിന്റേയും പ്രതീകമാണ് ഡോ.ബി.ആര്‍.അംബേദ്കര്‍ എന്ന് വി.ടി.ബല്‍റാം

 

നീതി സങ്കല്‍പ്പങ്ങളുടേയും മനുഷ്യാന്തസ്സിന്റേയും പ്രതീകമാണ് ഡോ.ബി.ആര്‍.അംബേദ്കര്‍ എന്ന് കെ.പി.സി.സി. വൈസ് പ്രസിഡണ്ട് വി.ടി.ബല്‍റാം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തൃത്താലയില്‍ നടത്തിയ അംബേദ്കര്‍ ജയന്തി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും ജാതീയത ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഡെന്റല്‍ വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ ആത്മഹത്യ എന്നും വി.ടി.ബല്‍റാം പറഞ്ഞു. നിരന്തരമായ ആത്മനവീകരണത്തോടെ ജനാധിപത്യ മനസ്സിനെ രൂപപ്പെടുത്തുക എന്നത് മാത്രമാണ് മുന്നോട്ടുപോകാന്‍ വ്യക്തിക്കും സമൂഹത്തിനും മുന്നിലുള്ള വഴി. റഷീദ് കൊഴിക്കര അദ്ധ്യക്ഷതവഹിച്ചു.

ADVERTISEMENT
error: Content is protected !!