24.9 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ മികവ് തെളിയിച്ച് അമീന്‍

ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ മികവ് തെളിയിച്ച് അമീന്‍

40

ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ മികവ് തെളിയിച്ച് പന്നിത്തടം ചിറമനേങ്ങാട് കോണ്‍ക്കോര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥി അമീന്‍. ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകള്‍ അനായാസം സംസാരിക്കുവാനും എഴുതുവാനും കഴിവുള്ള ആമീന്‍ ഇത് വരെ മൂന്ന് പ്രഗത്ഭരെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് കവിയും എഴുത്തുകാരനുമായ ഫെബിയസ് ഒരുമനയൂര്‍, പ്രശസ്ത മലയാളം എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍, രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രസിഡന്റ് റഷീദ് പറമ്പന്‍ എന്നിവരുമായി ഇന്റര്‍വ്യൂ നടത്തി തന്റെ കഴിവ് തെളിയുച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ട്രെയിനര്‍ സയ്യിദ് ഉദ്മാനാണ് അമീന് പരിശീലനം നല്‍കുന്നത്. തിപ്പിലശ്ശേരി അബ്ബാസ്, ഷഹീന ദമ്പതികളുടെ മകനാണ് അമീന്‍.

ADVERTISEMENT
error: Content is protected !!