സിപിഎം പരാജയഭീതി മൂലം ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം സി വി ബാലചന്ദ്രന് ആരോപിച്ചു. ചാലിശ്ശേരി മയിലാടിക്കുന്ന് പ്രദേശത്ത് യുഡിഎഫിന്റെ പ്രചാരണ ഫ്ളക്സ് ബോര്‍ഡുകള്‍ രാത്രിയുടെ മറവില്‍ കളവു നടത്തുകയും നശിപ്പിക്കുകയും ചെയ്തതിനെതിരെ ചാലിശ്ശേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാലാം തവണയും തുടര്‍ച്ചയായി ചാലിശ്ശേരി പഞ്ചായത്ത് ഭരിക്കുന്ന യു.ഡി.എഫിന്റെ വിജയക്കുതിപ്പിലും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കോളിളക്ക പ്രചാരണം കണ്ടിട്ടും, വിറളി പൂണ്ട സി.പി.എം. അതിരുവിട്ട ആക്രമങ്ങള്‍ അഴിച്ചുവിട്ട് ജനാധിപത്യത്തിനെ അവഹേളിക്കുകയാണെന്നും സി.വി.ബാലചന്ദ്രന് പറഞ്ഞു. യു.ഡി.എഫ്. മണ്ഡലം ചെയര്മാന് ഹുസൈന് പുളിയഞ്ഞാലില്‍ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ്. തൃത്താല നിയോജക മണ്ഡലം ചെയര്മാന് ടി.കെ.സുനില്‍കുമാര്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.ബാബു നാസര്‍, യു.ഡി.എഫ്. ചാലിശ്ശേരി മണ്ഡലം കണ്‍വീനര്‍ റസാക്ക് പുളിയഞ്ഞാലില്‍, മുഹമ്മദാലി ആനപ്പറമ്പില്‍, റോബര്‍ട്ട് തമ്പി, പി.ഐ.യൂസഫ്, പി.എ.നൗഷാദ്, തുടങ്ങിയവര്‍ സംസാരിച്ചു.
ചാലിശ്ശേരി മയിലാടിക്കുന്ന് പ്രദേശത്ത് തിരഞ്ഞെടുപ്പ് തലേന്ന് പാതിരാത്രിയില്‍ കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡ് ഫ്രെയിമും കാലുകളും അടക്കം കളവു പോവുകയും, മൂന്ന് ഫ്ലക്സ് ബോര്‍ഡുകള്‍ കീറി നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ യു.ഡി.എഫ്. ചാലിശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



