ഗുരുവായൂര്‍ ബ്രഹ്‌മക്കുളം ബദരിയ്യ ഹയര്‍ സെക്കന്ററി മദ്രസ പ്രവേശനോത്സവവും ഡിജിറ്റല്‍ ക്ലാസ്സ് മുറിയുടെ ഉദ്ഘാടനവും നടന്നു. മഹല്ല് ഖതീബ് കെ.കെ. അബ്ദുസ്സലാം ദാരിമി ഉദ്ഘാടനം നിര്‍വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശ് ബാദ്ശ അന്‍വരി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് ജാഫര്‍ കിയ്യര അധ്യക്ഷത വഹിച്ചു. സദര്‍ മുഅല്ലിം അബ്ദുറഹിം അഫ്ദലി, സൈനുദ്ദീന്‍ യമാനി, ഹാഫിദ് യാസിര്‍ നിസാമി, ദില്‍ഷ സനാഇയ്യ, പി.കെ. ശാഫി, എ.എ. നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



