24.9 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk സെന്റ് ആന്റണിസ് പള്ളിയില്‍ തിരുന്നാളാഘോഷത്തിനോടനുബന്ധിച്ച് ദീപാലാങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

സെന്റ് ആന്റണിസ് പള്ളിയില്‍ തിരുന്നാളാഘോഷത്തിനോടനുബന്ധിച്ച് ദീപാലാങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

37

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിലെ തിരുന്നാളാഘോഷത്തിനോടനുബന്ധിച്ച് ഇടവക ദിനാഘോഷവും പൊതുസമ്മേളനവും ദീപാലാങ്കാര സ്വിച്ച് ഓണ്‍ കര്‍മ്മവും നടത്തി. അതിരൂപത വി. ജനറാള്‍ മോണ്‍ ജോസ് കോനിക്കര നിര്‍വ്വഹിച്ചു. വികാരി ഫാ.റിജോ വിതയത്തില്‍ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി കെ. ജെ ജിജോ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡീക്കന്‍ പ്രിന്‍സ് കിളിയം പ്രായില്‍, ജനറല്‍ കണ്‍വീനര്‍ പി. ജെ. റാഫേല്‍, ട്രസ്റ്റി സി. വി. ജേകബ്, കേന്ദ്ര സമിതി കണ്‍വീനര്‍ പി. ഐ. ആന്റോ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. പ്രോഗ്രാം കണ്‍വീനര്‍ എം. ജെ. ജോഷി സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ പി.ടി.ആന്റണി നന്ദിയും പറഞ്ഞു. കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി.

ADVERTISEMENT
error: Content is protected !!