26.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Guruvayur ഗുരുവായൂര്‍ താമരയൂര്‍ കൊടുവള്ളിശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം

ഗുരുവായൂര്‍ താമരയൂര്‍ കൊടുവള്ളിശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം

ഗുരുവായൂര്‍ താമരയൂര്‍ കൊടുവള്ളിശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. മുപ്പതിനായിരത്തിലധികം രൂപയും വിലപിടിപ്പുള്ള പൂജാപാത്രങ്ങളും മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്ന് പുലര്‍ച്ചെ നിര്‍മാല്യം ദര്‍ശനത്തിനായി മേല്‍ശാന്തി നടതുറക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.  ശ്രീകോവിലിന് മുന്നിലുള്ള പ്രധാന ഭണ്ഡാരം കുത്തിത്തുറന്ന നിലയിലാണ്.  ക്ഷേത്രത്തിലെ ഡിവിആര്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍, പരിസരപ്രദേശങ്ങളിലെയും റോഡുകളിലെയും സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.

 

ADVERTISEMENT
error: Content is protected !!