സി.ബി.എസ്.ഇ 10-ാം ക്ലാസ്സ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ ദിയ ഫാത്തിമ മുജീബിനെ ആദരിച്ചു

മന്ദലാംകുന്ന് എടയൂര്‍ സമീക്ഷ കലാ-സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ സി.ബി.എസ്.ഇ. 10-ാം തരം പരീക്ഷയില്‍ ഉന്നതവിജയം നേടിയ ദിയ ഫാത്തിമ മുജീബിനെ ആദരിച്ചു. 98.4 ശതമാനം മാര്‍ക്ക് വാങ്ങി നാടിന് അഭിമാനമായ ദിയ ഫാത്തിമയെ വീട്ടില്‍ എത്തിയാണ്
സമീക്ഷ പ്രവര്‍ത്തകര്‍ ആദരിച്ചത്. രക്ഷാധികാരി ടി.കെ.ഉസ്മാന്‍ മൊമെന്റോ സമ്മാനിച്ചു. സമിതി പ്രസിഡണ്ട് ഹുസൈന്‍ എടയൂര്‍ അധ്യക്ഷത വഹിച്ചു. സമീക്ഷ ജിസിസി അംഗം ഷാഫി കടവില്‍, സമിതി മെമ്പര്‍മാരായ ബിലാല്‍, റിന്‍ഷാദ്, അസ്ലം, മെഹ്ഫാസ്, റിഷാന്‍ എന്നിവര്‍ പങ്കെടുത്തു. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ദിയ ഫാത്തിമ സമീക്ഷ ജിസിസി മെമ്പര്‍ മുജീബിന്റെയും രേഷ്മയുടെയും മകളാണ്.

ADVERTISEMENT