പഴഞ്ഞി ഗവ. ഹയർസെക്കൻഡറി സ്കൂൾ 1984-85 ബാച്ച് ഒത്തുചേർന്നു

പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1984-85 എസ്എസ്എല്‍സി 10 സി ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ 41 വര്‍ഷത്തിനുശേഷം അതേ ക്ലാസ്സില്‍ ഒത്തുചേര്‍ന്ന് ഓര്‍മ്മകള്‍ പങ്ക് വെച്ചു. സ്‌കൂള്‍ പ്രധാനധ്യാപിക മേഴ്സി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹ സംഗമത്തില്‍ അന്നത്തെ അധ്യാപകര്‍ ആയിരുന്ന ജോര്‍ജ് , തബിത , നാന്‍സി , സരോജിനി എന്നിവര്‍ സംസാരിച്ചു. പൂര്‍വവിദ്യാര്‍ത്ഥിയും പഴഞ്ഞി സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിച്ച അധ്യാപിക മിനി അധ്യക്ഷത വഹിച്ചു. കാദര്‍, ബാബു, സലാം, ഫത്താഹുദിന്‍, ചന്ദ്രിക ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സമ്മാനങ്ങള്‍ നല്‍കി അധ്യാപകരെ ആദരിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് ആവശ്യമായ ഫുട്‌ബോളുകള്‍ നല്‍കി. കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT