27.6 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk തൃശൂര്‍ വെടിക്കെട്ട് ദുരന്തം: വെൻ്റിലേറ്ററിൽ ആയിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു, മരണം 14 ആയി

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: വെൻ്റിലേറ്ററിൽ ആയിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു, മരണം 14 ആയി

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി. പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ (45) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ പ്രവീൺ തൃശൂർ മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു.

അതേസമയം, അപകടം ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) പ്രാഥമിക വിലയിരുത്തൽ. അളവിൽ കൂടുതൽ കരിമരുന്ന് കൈകാര്യം ചെയ്തിട്ടുണ്ട് എന്നാണ് സംശയം. പടക്ക നിർമാണത്തിലെ പരിചയ കുറവ് ഉള്ളവർ ഉണ്ടാകാം എന്നുമാണ് പെസോയുടെ വിലയിരുത്തൽ. ദുരന്ത ഭൂമിയിൽ നിന്ന് ഇന്ന് വീണ്ടും ശരീര ഭാഗങ്ങൾ ലഭിച്ചിരുന്നു. മനുഷ്യന്റെ ആന്തരീകാവയവങ്ങളാണ് ലഭിച്ചത് എന്നാണ് നിഗമനം. നിലവിൽ പെസോ, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് , ഫോറൻസിക്, അഗ്നിശമന സേന എന്നിവരുടെ തെരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചു.

ADVERTISEMENT
error: Content is protected !!