എരുമപ്പെട്ടി പഞ്ചായത്തിലെ ചിറ്റണ്ട എടക്കാട് വാര്‍ഡിലെ ജവഹര്‍ ബാല്‍മഞ്ചിന്റെ കളികൂട്ടം കുട്ടികൂട്ടായ്മയുടെ നേതൃത്വത്തില്‍ വാര്‍ഡിലെ വിവിധ പ്രദേശങ്ങളില്‍ ദാഹിച്ചു വലയുന്ന കിളികള്‍ക്ക് വെള്ളവും തീറ്റയും ഒരുക്കി. ഡി.സി.ഡി ജനറല്‍ സെക്രട്ടറി പി.എസ് സുനീഷ് ഉദ്ഘാടനം ചെയ്തു. ജവഹര്‍ ബാല്‍മഞ്ച് കുട്ടികളുടെ മണ്ഡലം പ്രസിഡന്റ് ആദി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. .
ഫാത്തിമ നിസ്വവ, ഫിദ ഫാത്തിമ, ഫിഫ്‌ന, ഫെമിന, സെന്‍ഹ, നൈഹ, ഹയ തുടങ്ങിയ കുട്ടികള്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് മെമ്പര്‍ എം.ആര്‍ സജിത, ടി.എന്‍ നമ്പീശന്‍, അജിലേഷ്, , കുമാരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളിലും യൂണീറ്റുകളിലെ കുട്ടികള്‍ വെള്ളവും തീറ്റയും എത്തിച്ചു നല്‍കുമെന്ന് യൂണിറ്റ് പ്രസിഡന്റ് അമീന പറഞ്ഞു.
Home Bureaus Erumapetty വേനല്‍ച്ചൂടില്‍ പക്ഷികള്‍ക്ക് കരുതലായി ജവഹര്‍ ബാല്‍മഞ്ച് കളികൂട്ടം കുട്ടികൂട്ടായ്മ



