25.8 C
Kunnamkulam
Friday, July 31, 2026
Home CCTV Desk പാലക്കാട് ജില്ലയില്‍ യുവാവിന് സൂര്യതാപമേറ്റു

പാലക്കാട് ജില്ലയില്‍ യുവാവിന് സൂര്യതാപമേറ്റു

പാലക്കാട് ജില്ലയിലെ യുവാവിന് സൂര്യതാപമേറ്റു. കപ്പൂര്‍ പന്തയം കാട്ടില്‍ നാല്‍പ്പത്തിനാലു വയസ്സുള്ള സലാമിനാണ് ശനിയാഴ്ച പകല്‍ പന്ത്രണ്ടോടെ സൂര്യതാപമേറ്റതായി കണ്ടത് . വെള്ളിയാഴ്ച പെരുമ്പിലാവില്‍ നിന്നും ജോലി കഴിഞ്ഞു മടങ്ങവെയാണ് സൂര്യാതപം ഏറ്റതായി മനസിലാക്കുന്നത് ഇന്ന് പന്ത്രണ്ടോടെ കാലില്‍ നീറ്റല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കാലിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റതുപോലെയും തൊലിഇളകി മാറിയതായും കണ്ടെത്തിയത്. കാലില്‍ നീറ്റലും പുകച്ചിലും ഉള്ളതായും യുവാവ് പറഞ്ഞു. സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടി.

ADVERTISEMENT
error: Content is protected !!