26.2 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍

103

തൃശൂരില്‍ പാല്‍ വണ്ടിയില്‍ കടത്തുകയായിരുന്ന രണ്ടര കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി കോട്ടോല്‍ സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയില്‍. ‘പൂത്തിരി’ എന്ന പ്രത്യേക കോഡിലാണ് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്നത്. കോട്ടോല്‍ പൊന്നനേംകാട് വീട്ടില്‍ ഹബീബിനെയാണ് തൃശൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ പക്കല്‍ നിന്ന് രണ്ടര കിലോ ഹാഷിഷ് ഓയില്‍ കൂടാതെ 200ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍ ആര്‍ രാജു, ടി ജെ രഞ്ജിത്ത്, സുധീര്‍ കുമാര്‍, മറ്റ് ഉദ്യോഗസ്ഥരായ പി ബി സിജോമോന്‍, നിതിന്‍ മാധവന്‍, റെനില്‍ രാജന്‍ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!