28 C
Kunnamkulam
Friday, July 31, 2026
Home CCTV Desk ചൈതന്യ സ്‌പെഷല്‍ സ്‌കൂള്‍ വളപ്പില്‍ തെരുവുനായ ശല്യം രൂക്ഷം

ചൈതന്യ സ്‌പെഷല്‍ സ്‌കൂള്‍ വളപ്പില്‍ തെരുവുനായ ശല്യം രൂക്ഷം

ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന കുന്നംകുളം ചൈതന്യ സ്‌പെഷല്‍ സ്‌കൂള്‍ വളപ്പില്‍ തെരുവുനായ ശല്യം രൂക്ഷമായി.അധികൃതര്‍ വിഷയത്തില്‍ ഇടപെട്ട് അതിവേഗം നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു.അലഞ്ഞു നടക്കുന്ന നായ്ക്കള്‍ സ്‌കൂളില്‍ വരാന്തയിലേക്കും മറ്റും കയറുന്നുണ്ട്. കുട്ടികള്‍ക്ക് സുരക്ഷിതമായി സ്ഥാപനത്തിലെത്താനും വ്യായാമത്തിനും വിനോദത്തിനുമായി പുറത്തേക്കിറങ്ങാനോ പറ്റാത്ത അവസ്ഥയാണ്. സ്‌കൂള്‍ പരിസരത്തെ റോഡുകളിലും നായശല്യമുണ്ട്. മുമ്പ് ഇതുവഴി വന്ന സ്ത്രീയെ നായ ഓടിച്ചിരുന്നു. ചില സമയത്ത് നായ്ക്കള്‍ ആക്രമണ സ്വഭാവം കാണിക്കുന്നതും കുട്ടികളെ ഭയപ്പെടുത്തുന്നുണ്ട്. തെരുവുനായ്ക്കളുടെ ശല്യം തടയാന്‍ നടപടി ആവശ്യപ്പെട്ട് സ്‌കൂളിന്റെ ബാലസഹായ സമിതി പ്രസിഡന്റ് അജിത് എം. ചീരന്‍ തൃശൂര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ക്കും നഗരസഭ അധികൃതര്‍ക്കും കഴിഞ്ഞ ഏപ്രിലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് ഇദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരായ എണ്‍പതിലധികം കുട്ടികളാണ് സ്ഥാപനത്തിലുള്ളത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാന്‍ കാത്തുനില്‍ക്കാതെ വിഷയത്തില്‍ ഉടനടി നടപടി സ്വീകരിക്കണമെന്നാണ് സ്‌കൂള്‍ അധികൃതരുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!