24.1 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty ജനകീയ ആസൂത്രണ പദ്ധതി ; പച്ചക്കറി തൈകളുടെ വിതരണം നടന്നു

ജനകീയ ആസൂത്രണ പദ്ധതി ; പച്ചക്കറി തൈകളുടെ വിതരണം നടന്നു

16

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ പച്ചക്കറി തൈകളുടെ വിതരണം നടന്നു. ജനകീയ ആസൂത്രണ പദ്ധതി പ്രകാരം നടത്തുന്ന തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിവേക് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജി സോമന്‍, വാര്‍ഡ് മെമ്പര്‍മാരായ ഗോവിന്ദന്‍ കുട്ടി, വിജീഷ്, ഷീജ, സതീഷ്‌കുമാര്‍, ആനി ടീച്ചര്‍, ഷാജി വര്‍ഗീസ്, മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. ഓരോ വാര്‍ഡിലേക്കും ആയിരം തൈകള്‍ വീതം വിതരണം നടത്തും.

 

ADVERTISEMENT
error: Content is protected !!