30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വാര്‍ഷിക കലോത്സവം ‘ഓറ 2026’ വര്‍ണാഭമായി

നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വാര്‍ഷിക കലോത്സവം ‘ഓറ 2026’ വര്‍ണാഭമായി

34

എരുമപ്പെട്ടി നിര്‍മ്മല ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന്റെ വാര്‍ഷിക കലോത്സവമായ ‘ഓറ 2026’ വര്‍ണാഭമായി സംഘടിപ്പിച്ചു. ബാലചലച്ചിത്രതാരം കുമാരി ദുര്‍ഗ സി. വിനോദ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി ആളൂര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ആന്‍സെലിന്‍ പൂവ്വത്താനം നേതൃത്വം നല്‍കി.സ്റ്റാഫ് സെക്രട്ടറി ജീന ജോസ്,പി ടി എ പ്രസിഡന്റ് ജോജി എം. ദേവസി, അധ്യാപിക എം.എം സോന എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ദുര്‍ഗ സി.വിനോദ് മാര്‍ഷല്‍ ആര്‍ട്‌സ് പ്രകടനം നടത്തി. വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കലോത്സവത്തിന് കൂടുതല്‍ മിഴിവേകി.

 

ADVERTISEMENT
error: Content is protected !!