30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam പുന്ന നൗഷാദ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി പുന്നയൂര്‍ക്കുളം കോണ്‍ഗ്രസ്സ് കമ്മിറ്റി

പുന്ന നൗഷാദ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി പുന്നയൂര്‍ക്കുളം കോണ്‍ഗ്രസ്സ് കമ്മിറ്റി

41

യൂത്ത് കോണ്‍ഗ്രസ്സ് പുന്നയൂര്‍ക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്ന നൗഷാദ് അനുസ്മരണവും, പുഷ്പാര്‍ച്ചനയും നടത്തി. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്ന പുന്ന നൗഷാദിന്റെ രക്ത സാക്ഷി ദിനത്തിന്റെ ഭാഗമായി അണ്ടത്തോട് സെന്ററിലാണ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തിയത്. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഷിബു ഉത്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് മുഹമ്മദ് റയീസ് അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് നിസാം ആലുങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. വടക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് എന്‍ ആര്‍ ഗഫൂര്‍, ബ്ലോക്ക് സെക്രട്ടറി ഷാഹിദ് കൊപ്പര, നൗഫല്‍ തൊട്ടേക്കാടന്‍ കോണ്‍ഗ്രസ്സ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് റാഫി മാലിക്കുളം, മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി സെക്രട്ടറിമാരായ സി യു മുസ്തഫ, ഗണേശന്‍ പെരിയമ്പലം, അന്‍വര്‍ അസ്സൈനാരകത്ത്, ഷക്കീര്‍ ഹുസൈന്‍ കെസിഎം തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി അന്‍വര്‍ അസ്സൈനാരകത്ത് ,ഇന്ദിരാ ഭവന്‍ ജിസിസി സെക്രട്ടറി ഹക്കിം ചന്ദനത്ത് ,വി മുഹമ്മദലി, എ എച്ച് അനസ്, റഫീഖ് ചാലില്‍, മുജീബ് കെസിഎം, കെ യു റംഷാദ്, സി എസ് സെയ്ത് മുഹമ്മദ്, ഷഫീക് ചാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!