കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.ടെറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി മാതൃക പരീക്ഷ നടത്തി.ആഗസ്റ്റ് 8ന് നടക്കാനിരിക്കുന്ന പരീക്ഷയുടെ മുന്നോടിയായി നടത്തിയ മോഡല്‍ പരീക്ഷ അധ്യാപകര്‍ക്ക് കൈതാങ്ങായി. കേരളത്തില്‍ 14 ജില്ലകളിലും കെ.എ.ടി.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ മോഡല്‍ പരീക്ഷകള്‍ നടത്തിയിരുന്നു. സര്‍വ്വീസിലുള്ള അധ്യാപകര്‍ക്കായിവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയുടെ കാറ്റഗറി 3, 4 വിഭാഗങ്ങള്‍ക്കുള്ള മോഡല്‍ പരീക്ഷയാണ് നടത്തിയത്. വിദഗ്ധര്‍ തയ്യാറാക്കിയ ചോദ്യ പേപ്പറില്‍ സൈക്കോളജി, കരിക്കുലം അസസ്സ്‌മെന്റ്, ലാംഗ്വേജ് ഇവയില്‍ ഊന്നി നിന്നുകൊണ്ടുള്ള 150 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.പരീക്ഷാര്‍ത്ഥികള്‍ക്ക് രണ്ടര മണിക്കൂര്‍ ആണ് ഉത്തരമെഴുതാന്‍ സമയം അനുവദിച്ചത്. ഒ എം ആര്‍ ഷീറ്റില്‍ പരീക്ഷ എഴുതിയതും കൂടുതല്‍ ചോദ്യങ്ങള്‍ പരിചയപ്പെട്ടതും വരാനിരിക്കുന്ന പരീക്ഷക്ക് ഏറെ ആത്മവിശ്വാസം നല്‍കിയെന്ന് മോഡല്‍ പരീക്ഷ എഴുതിയ അധ്യാപകര്‍ അഭിപ്രായപ്പെട്ടു. മണത്തല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടത്തിയ മോഡല്‍ പരീക്ഷക്ക് കെ എ ടി എഫ് സംസ്ഥാന അക്കാഡമിക് വിംഗ് അംഗങ്ങളായ എ വി കാമില്‍, ആസിയ ചാവക്കാട്, കെ എ ടി എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് മുഹ്‌സിന്‍ പാടൂര്‍, ജനറല്‍ സെക്രട്ടറി അനസ് ബാബു സി, വനിതാവിങ് ജില്ലാ കണ്‍വീനര്‍ യംസീന മരത്തംകോട് എന്നിവര്‍ നേതൃത്വം നല്‍കി.



