28 C
Kunnamkulam
Thursday, November 12, 2026
Home Bureaus Chavakkad ചാവക്കാട് ഉപജില്ലാ കലോത്സവം ; കാണികളുടെ മനം കവര്‍ന്ന് മോഹിനിയാട്ടം മത്സരം

ചാവക്കാട് ഉപജില്ലാ കലോത്സവം ; കാണികളുടെ മനം കവര്‍ന്ന് മോഹിനിയാട്ടം മത്സരം

4

ചാവക്കാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ നാലാം ദിനത്തില്‍ കാണികളുടെ മനം കവര്‍ന്ന് മോഹിനിയാട്ടം മത്സരം. ബ്രഹ്‌മകുളം സെന്റ് തെരേസാസ് ജി.എച്ച്.എസ്.എസിലെ നാലാം വേദിയില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കിയാണ് കേരളത്തിന്റെ തനത് ലാസ്യനൃത്തമായ മോഹിനിയാട്ടം അരങ്ങേറി. മത്സരാര്‍ത്ഥികളുടെ പ്രകടനം കാണാന്‍ രാവിലെ മുതല്‍ വേദിക്ക് മുന്നില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരച്ച ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ മമ്മിയൂര്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂളിലെ ആവണി അജിത്ത് എ ഗ്രേഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. നേരത്തെ നടന്ന ക്ലാസിക്കല്‍ വയലിന്‍ മത്സരത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ആവണി ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ADVERTISEMENT
error: Content is protected !!