28 C
Kunnamkulam
Friday, July 31, 2026
Home Bureaus Kechery അശോക ഉദ്യാനം പദ്ധതിക്ക് മണലൂരിൽ തുടക്കം

അശോക ഉദ്യാനം പദ്ധതിക്ക് മണലൂരിൽ തുടക്കം

മണലൂര്‍മണ്ഡലത്തില്‍ നടപ്പിലാക്കുന്ന നവമണലൂര്‍-കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി അശോക ഉദ്യാനം പദ്ധതിയുടെ മണ്ഡലം തല ഉദ്ഘാടനം നടന്നു. മണലൂര്‍ ഒരു ഔഷധ സസ്യോദ്യാനമായി മാറ്റുന്നതിന്റെ ആദ്യ ഘട്ടമായി ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ ചൂണ്ടല്‍ കുന്നിലുള്ള കര്‍ഷകന്‍ പ്രിന്‍സിന്റെ ഒരു ഏക്കര്‍ സ്ഥലത്ത് നടന്ന ചടങ്ങില്‍. പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ ആദ്യ അശോക തൈ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലായി ആറായിരം അശോക തൈകള്‍ നട്ടു സംരക്ഷിച്ചു മണലൂര്‍ മണ്ഡലം മാതൃക അശോക ഉദ്യാനമായി മാറ്റുമെന്ന് എംഎല്‍എ പറഞ്ഞു. സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ മറ്റത്തൂര്‍ ലേബര്‍ സഹകരണ സംഘമാണ് പദ്ധതിക്ക് ആവശ്യമായ അശോക തൈകള്‍ ഉത്പാദിപ്പിച്ച് നല്‍കുന്നത്. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് അധ്യക്ഷയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ജി രഘുനാഥ് മുഖ്യപ്രഭാഷണം നടത്തി. വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ഐ.എന്‍ സുധീഷ്, സംസ്ഥാന ഔഷധ സസ്യ ബോര്‍ഡ് കണ്‍സല്‍ട്ടന്റ് എ.ഒ സണ്ണി, ചൊവ്വന്നൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റിയ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി എം. സി. മാറ്റ്‌ലി,കൃഷി ഓഫീസര്‍ സി.എം ഭുവന ജനപ്രതിനിധികളായ കെ.എസ്.ജിനി, കെ. എ.രമേഷ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!