ശബരിമലയില്‍ വിതരണം ചെയ്ത മില്‍മ നെയില്‍ ക്രമക്കേട് കണ്ടെത്തിയത് ദേവസ്വം വിജിലന്‍സ് എസ്പി അന്വേഷിക്കും. ഉദ്യോഗസ്ഥര്‍ക്ക് പങ്ക് ഉണ്ടോ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. മില്‍മ നെയ് ശബരിമലയില്‍ വേണ്ടെന്നും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്.അതേസമയം, മില്‍മ നെയ് ശബരിമലയില്‍ വേണ്ട എന്നാണ് തീരുമാനം. ഇന്ന് ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 2026 ജനുവരിക്ക് ശേഷം മില്‍മ നെയ് വാങ്ങിയിട്ടില്ല. ദേവസ്വം വിജിലന്‍സ് ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കും. ഇതുവരെ ഏതെങ്കിലും പരിശോധന റിപ്പോര്‍ട്ട് ബോര്‍ഡിന് കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും. ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2011 മുതല്‍ 2016 വരെയുള്ള ഓഡിറ്റ് നടപടികള്‍ തയാറാക്കാന്‍ ഓഡിറ്റ് അദാലത്ത് നടത്തും. നെയ് തികഞ്ഞാലും ഇല്ലെങ്കിലും ഇത്തവണ മില്‍മ നെയ് വാങ്ങില്ല. മില്‍മ നെയ്യുടെ ഗുണനിലവാരത്തെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല – അദ്ദേഹം വ്യക്തമാക്കി.



