28 C
Kunnamkulam
Friday, July 31, 2026
Home Bureaus Chavakkad എസ്.ജാനകിയമ്മ അനുസ്മരണവും ഗാനാലാപനവും നടത്തി കെ.എസ്.എസ്.പി.യു

എസ്.ജാനകിയമ്മ അനുസ്മരണവും ഗാനാലാപനവും നടത്തി കെ.എസ്.എസ്.പി.യു

കെ.എസ്.എസ്.പി.യു ചാവക്കാട് ബ്ലോക്ക് കമ്മിറ്റി സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ അനശ്വര ഗായിക എസ്. ജാനകി അനുസ്മരണവും ഗാനാലാപനവും നടത്തി. മുതുവട്ടൂര്‍ ശിക്ഷക് സദനില്‍ തൃപ്പൂണിത്തറ സംഗീത കോളേജ് റിട്ടയേര്‍ഡ് പ്രൊഫസര്‍ കലാമണ്ഡലം എന്‍.എന്‍ കൊളത്താപ്പള്ളി, അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍ മാസ്റ്റര്‍ ജാനകിയമ്മ അനുസ്മരണം നടത്തി. സാംസ്‌കാരിവേദി കണ്‍വീനര്‍ കെ.ആര്‍ ശശിധരന്‍, ബ്ലോക്ക് രക്ഷാധികാരി പി.ഐ സൈമണ്‍ മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി കെ.വി രാമകൃഷ്ണന്‍, എ.കെ സുലോചന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ എസ്. ജാനകി പാടി അനശ്വരമാക്കിയ ഗാനങ്ങള്‍ ആലപിച്ചു.

 

ADVERTISEMENT
error: Content is protected !!