പെരുമ്പിലാവ് അക്കിക്കാവില്‍ ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയിലെ യാത്രക്കാരായ പോര്‍ക്കുളം സ്വദേശികളായ ചെറുവത്തൂര്‍ വീട്ടില്‍ 67 വയസ്സുള്ള ലില്ലി,
42 വയസ്സുള്ള ലിജി , സ്‌കൂട്ടര്‍ യാത്രികനായ അക്കിക്കാവ് കോഴിത്തറമ്മല്‍ 67 വയസ്സുള്ള കൊച്ചുകുട്ടന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്കിക്കാവ് ജംഗ്ഷനില്‍ ശനിയാഴ്ച രാത്രി 8 മണിയോടെയാണ് അപകടം നടന്നത്. കുന്നംകുളം ഭാഗത്ത് നിന്നും പെരുമ്പിലാവിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍
പെരുമ്പിലാവ് ഭാഗത്തുനിന്നും വന്നിരുന്ന ബൈക്ക് തിരിക്കുന്നതിനിടയില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡില്‍ മറിഞ്ഞു. പരിക്കേറ്റവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.



