ഐ.ഇ.സി.ഐ.യുടെയും സൈബര്‍ സ്വകയിറിന്റേയും സംയുക്താഭിമുഖ്യത്തില്‍ ക്യാമ്പസിലെ അഞ്ച് വേദികളിലായി സംഘടിപ്പിച്ച ഫെസ്റ്റില്‍ കേരളത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സമാപന സമ്മേളനത്തില്‍ വിദ്യാ കൗണ്‍സില്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ കെ കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ്, പ്രിന്‍സിപ്പല്‍ സാജിത റസാഖ്, വിദ്യാ കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റര്‍ ജാബിര്‍, ജിന്‍ഷാദ് കാസിം എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. സൈബര്‍ സ്ക്വയര്‍ സര്‍വീസ് ഹെഡ് സി കെ അര്‍ബ്ബാസ്, ദീപിക, അമല്‍ വിജില്‍ എന്നിവര്‍ നേതൃത്വം നല്കി.
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാ കൗണ്‍സില്‍ ഡിജിറ്റല്‍ ഫെസ്റ്റ് 2026 – 27 സമാപിച്ചു



