ബ്ലാങ്ങാട് ബീച്ചില്‍ കുടുംബത്തോടൊപ്പം കടല്‍ കാണാനെത്തിയ മൂന്നു വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു

ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ കുടുംബത്തോടൊപ്പം കടല്‍ കാണാനെത്തിയ മൂന്നു വയസ്സുകാരന് തെരുവുനായയുടെ കടിയേറ്റു. തമിഴ്നാട് ഈറോഡ് സ്വദേശി മൂന്നു വയസുള്ള അക്ഷരനാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. കുട്ടിയുടെ കാലിലാണ് നായയുടെ കടിയേറ്റത്. ഉടനെ ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

ADVERTISEMENT