പഴഞ്ഞി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിനു കീഴിലെ ചെറുതുരുത്തി സെന്റ് ജോര്‍ജ് കുരിശുപള്ളി പെരുന്നാളിന് വികാരി ഫാ. ജോണ്‍ ഐസക് കൊടിയേറ്റി. സഹവികാരി ഫാ.ആന്റണി പൗലോസ് സഹകാര്‍മികത്വം വഹിച്ചു. മെയ് 2, 3 തീയതികളിലാണ് പെരുന്നാള്‍. മെയ് 2 ന് 7ന് സന്ധ്യാനമസ്‌കാരം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച വിതരണം എന്നിവയുണ്ടാകും. മെയ് 3ന് വൈകിട്ടു 4.30ന് നമസ്‌കാരം, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചസദ്യ എന്നിവയും നടക്കും.



