24.7 C
Kunnamkulam
Monday, August 3, 2026
Home CCTV Desk വേലൂര്‍ കുറൂരമ്മശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെങ്ങിലശ്ശേരി ഏകാദശി ആലോഷിച്ചു

വേലൂര്‍ കുറൂരമ്മശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെങ്ങിലശ്ശേരി ഏകാദശി ആലോഷിച്ചു

വേലൂര്‍ കുറൂരമ്മശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെങ്ങിലശ്ശേരി ഏകാദശി ആലോഷിച്ചു. വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ ഏകാദശിയാണ് കൂറൂരമ്മശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശിയായി ആഘോഷിക്കുന്നത്. ക്ഷേത്രം മേല്‍ശാന്തി പുതുമന ശ്രീജിത് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നവകം, പഞ്ചഗവ്യം, വിശേഷാല്‍ പൂജകള്‍ എന്നിവ നടന്നു. ഏകാദശീവ്രതം പ്രാധാന്യത്തെ കുറിച്ച് ഡോ.കെ. അരവിന്ദാക്ഷന്റെ ആദ്ധ്യാത്മിക പ്രഭാഷണം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്ര സംസ്‌കൃതിയില്‍ സമ്പൂര്‍ണ നാരായണീയം ഭാഗവത സപ്താഹം, കൃഷ്ണനാട്ടം, ആദ്ധ്യത്മിക പ്രഭാഷണങ്ങള്‍, നൃത്തനൃത്ത്യങ്ങള്‍, കൈകൊട്ടിക്കളികള്‍, ഭജന്‍സ്, കൃഷ്ണഗനാര്‍ച്ചന, അഷ്ടപദി, സംഗീതാര്‍ച്ചന, ക്ലാസിക്കല്‍ തിരുവാതിര, ഭക്തിഗാന നൃത്തസന്ധ്യ, ഭജനാമൃതം എന്നിവയാണ് നടക്കുക. ക്ഷേത്രത്തിലെ 23-മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 10 മുതല്‍ 17 വരെ നടക്കും. ഏപ്രില്‍ 18 മുതല്‍ മെയ് 16 വരെ നടക്കുന്ന വൈശാഖമാസത്തിലാണ് ക്ഷേത്ര ഏകാദശി ആഘോഷിച്ചത്. ഏകാദശി ആഘോഷങ്ങള്‍ക്ക് കുറൂരമ്മ ടെമ്പിള്‍ & റിലിജിയസ് ട്രസ്റ്റ് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!