24.9 C
Kunnamkulam
Tuesday, September 22, 2026
Home CCTV Desk വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു

വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്ട് ഫെസ്റ്റ് സംഘടിപ്പിച്ചു

25

വിദ്യാര്‍ത്ഥികള്‍ക്കായി പാടൂര്‍ മൈ പാര്‍ക്ക് സംഘടിപ്പിച്ച ആര്‍ട്ട് ഫെസ്റ്റ് വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധ കാറ്റഗറികളിലായി നൂറില്‍ പരം കുട്ടികള്‍ ആര്‍ട്ട് ഫെസ്റ്റില്‍ പങ്കെടുത്തു. വെങ്കിടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസി ജേക്കബ് ആര്‍ട്ട് ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ റിനിത കബീര്‍ അധ്യക്ഷയായി. പ്രദേശത്തെ ആരോഗ്യ രംഗത്തെ മുന്നണി പ്രവര്‍ത്തകരായ ആശ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ആര്‍ട്ട് ഫെസ്റ്റില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റകളും ട്രോഫികളും വിതരണം ചെയ്തു. മൈ പാര്‍ക്ക് പ്രൊമോട്ടര്‍മാരായ ഡോ: സുനില്‍ ഫഹദ്, ഡോ: ആമിന സുനില്‍ ഫഹദ്, എം. എ ശിഹാബ് .പി.എം മുഹ്‌സിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!