24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധ ഹർത്താൽ; ചൂണ്ടല്‍ കണ്ടാണശ്ശേരി പഞ്ചായത്തുകളില്‍ ഭാഗികമായി ഹര്‍ത്താല്‍

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധ ഹർത്താൽ; ചൂണ്ടല്‍ കണ്ടാണശ്ശേരി പഞ്ചായത്തുകളില്‍ ഭാഗികമായി ഹര്‍ത്താല്‍

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റക്കാരെ അറസ്റ്റ്‌ചെയ്ത് മാതൃക പരമായി ശീക്ഷിക്കണമെന്നാവശ്യമുന്നയിച്ച്,വിവിധ ദളിത് സംഘടനകളും നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ചൂണ്ടല്‍ കണ്ടാണശ്ശേരി പഞ്ചായത്തുകളില്‍ ഭാഗികം.

രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെയുള്ള ഹര്‍ത്താലിന്, മേഖലയില്‍ കാത്യമായ പ്രതികരണമുണ്ടായില്ല. സാധാരണ ദിവസം പോലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു കൂടാതെ സ്വകാര്യ വാഹനങ്ങളും, ഓട്ടോ,ടാക്‌സി സ്വകാര്യ ബസ്സുകള്‍ കെ. എസ്. ആര്‍. ടി. സി ബസ്സുകള്‍ തുടങ്ങിയവയും നിരത്തിലിറങ്ങി. വാഹനങുളുടെഎണ്ണത്തില്‍ കുറവുണ്ടെങ്കിലും, യാത്രക്കാര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത സാഹചര്യമാണ് ഹര്‍ത്താലില്‍ ഉണ്ടായത്.

 

ADVERTISEMENT
error: Content is protected !!