24.5 C
Kunnamkulam
Tuesday, August 4, 2026
Home CCTV Desk സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന്

സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന്

സംസ്ഥാനത്തെ 2025-26 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വണ്‍ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂണ്‍ 10നും നടക്കും. മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനാല്‍ പുതിയ സര്‍ക്കാരില്‍ ചുമതലയേല്‍ക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുകയെന്ന് കരുതുന്നു.മെയ് ആദ്യവാരം തന്നെ പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിലും ഗള്‍ഫ് മേഖലയിലെ പ്രതിസന്ധികള്‍ വന്നതോടെ സമയക്രമത്തില്‍ മാറ്റം വരുത്തുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ മെയ് 15, 22 തീയതികള്‍ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 4, 17497 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയിട്ടുള്ളത്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 16 മുതല്‍ ആരംഭിച്ചിരുന്നു. 72 മൂല്യ നിര്‍ണായ ക്യാമ്പുകളായിട്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. അതേസമയം മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2000 ത്തോളം അധ്യാപകരാണ് മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാതെയുള്ളത്.

ADVERTISEMENT
error: Content is protected !!