24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Punnayurkulam ‘വിദ്യാര്‍ത്ഥികള്‍ ആസ്വദിച്ച വെളിച്ചം’; ഗ്രാറ്റിറ്റിയൂഡ് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കും

‘വിദ്യാര്‍ത്ഥികള്‍ ആസ്വദിച്ച വെളിച്ചം’; ഗ്രാറ്റിറ്റിയൂഡ് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കും

എസ് എസ് എഫ് വടക്കേക്കാട് ഡിവിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരാണര്‍ത്ഥം വിദ്യാര്‍ത്ഥികള്‍ ആസ്വദിച്ച വെളിച്ചം എന്ന ശീര്‍ഷകത്തില്‍ ഗ്രാറ്റിറ്റിയൂഡ് കോണ്‍ഫ്രന്‍സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചു. ബുധനാഴ്ച്ച വൈകീട്ട് 3 മണിക്ക് എം ആന്‍ഡ് ടി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 2027 ജനുവരി 28,29,30,31 തിയ്യതികളില്‍ മലപ്പുറത്ത് വെച്ചാണ് സമസ്ത 100 ആം വാര്‍ഷിക സമ്മേളനം നടത്തുന്നത്. വടക്കേക്കാട് സോണിലെ 44 യുണിറ്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഇസ്സ കോഡിലെ 300 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊളിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. വടക്കേക്കാട് സിവിഷന്‍ ജനറല്‍ സെക്രടറി സെബില്‍ എടക്കര, പ്രസിഡന്റ അന്‍സാര്‍ സഖാഫി അണ്ടത്തോട്, വാഫി സെക്രടറി ഹാഷിം സഅദി, ക്യാംപ് സെക്രട്ടറി മുഹമ്മദ് ഇഹ്‌സാന്‍ കല്ലൂര്‍എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!