24 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kunnamkulam യോഗ സമ്മര്‍ ക്യാമ്പിന് തുടക്കമായി

യോഗ സമ്മര്‍ ക്യാമ്പിന് തുടക്കമായി

കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭയും ആയുര്‍വേദ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗ സമ്മര്‍ ക്യാമ്പിന് തുടക്കമായി.നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി അഞ്ച് കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. 6 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായാണ് പരിശീലന പരിപാടി. കുന്നംകുളം ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ആദ്യദിന ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ഉദ്ഘാടനം ചെയ്തു. കുന്നംകുളം ആയുര്‍വേദ ആശുപത്രി, കിഴൂര്‍ പകല്‍വീട്, ആര്‍ത്താറ്റ് സെന്റ് ജോണ്‍സ് സ്‌കൂള്‍, ചിറ്റഞ്ഞൂര്‍ തലപ്പിള്ളി ജയന്റെ വീട് എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനി മോന്‍സി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍ഷ ജിജു എന്നിവര്‍ സംബന്ധിച്ചു. ഡോക്ടര്‍ മിധു, യോഗ അധ്യാപിക സന്ധ്യ എന്നിവര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!