ബാച്ച്‌ലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി റുമാന ഫിറോസ്

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്നും ബാച്ച്‌ലര്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി വടക്കേക്കാട് നായരങ്ങാടി സ്വദേശിനി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി വടക്കേക്കാട് നാരായങ്ങാടി വെട്ടിക്കാട്ട് വീട്ടില്‍ ഫിറോസ് ഹംസ -ഫഹ്‌മിത ഫിറോസ് ദമ്പതികളുടെ മകള്‍ റുമാന ഫിറോസാണ് മിന്നും വിജയം നേടി. നാടിന് അഭിമാനമായത്. ചാവക്കാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ കെ.ടി. ഹംസ മാസ്റ്ററുടെ പേരക്കുട്ടിയാണ് റുമാന.ഫര്‍സാന, ബാസില്‍ അഹമ്മദ് എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT