പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയ്ക്ക് അഞ്ചുവര്‍ഷം തടവും 35,000 രൂപ പിഴയും ശിക്ഷ. തമിഴ്‌നാട് രാമനാഥപുരം സ്വദേശി 45 വയസുള്ള ഗണേശനെയാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജ് എസ് ലിഷ കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷിച്ചത്. 2024 സെപ്റ്റംബറിലാണ് കേസിനാസിപദമായ സംഭവം നടന്നത്.
അതിജീവിത അനുജത്തിയെ കാത്ത് വീടിന്റെ മുന്‍വശത്തുള്ള വാതിലിന് സമീപം നില്‍ക്കുന്ന സമയത്ത് സംഭാവന പിരിക്കാനെന്ന വ്യാജേനെ എത്തിയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു.തുടര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ കെ. എസ് ബിനോയ്, അഡ്വ.സഫ്ന എന്നിവര്‍ ഹാജരായി. ഗ്രേഡ് സീനിയര്‍ സി.പി.ഒ മിനിമോള്‍ പ്രോസിക്യൂഷനെ സഹായിച്ചു.



