ലോക നൃത്തദിനം ആഘോഷിച്ചു

മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സര്‍ഗവനിത ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക നൃത്തദിനം ആഘോഷിച്ചു. കുന്നംകുളം നന്മ ഓഫീസില്‍ നടന്ന ചടങ്ങ് ഗുരുവായൂര്‍ ചെമ്പൈ ഫൈന്‍ ആര്‍ട്ട്‌സ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രസന്ന ബാലന്‍ ഉദ്ഘാടനം ചെയ്തു. നന്മ ജില്ലാ പ്രസിഡന്റ് മനോമോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, പ്രസന്ന ഉണ്ണി നൃത്തദിന സന്ദേശം അവതരിപ്പിച്ചു. നന്മ ജില്ലാ സെക്രട്ടറി രവി കേച്ചേരി മുഖ്യപ്രഭാഷണം നടത്തി.നൃത്തലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ച് കേരള കലാമണ്ഡലം റിട്ട. പ്രിന്‍സിപ്പാള്‍ കലാമണ്ഡലം പത്മിനി ടീച്ചര്‍, കുച്ചുപ്പുടി ഡിപ്ലോമ കോഴ്‌സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ യുവ നൃത്തകി ആര്‍ദ്ര എം ആനന്ദ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. സര്‍ഗവനിത ജില്ലാ പ്രസിഡന്റ് പി.എസ്. ചന്ദ്രമതി, സെക്രട്ടറി ഷീലാമണി, പി. കൃഷ്ണനുണ്ണി, പി.കെ. വിജയ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് ശേഷം രമ മേനോന്‍ , ആര്‍ദ്ര ആനന്ദ്, റിനീഷ, അഭീഷ്ണ എന്നിവരുടെ നൃത്തനൃത്യങ്ങളും അരങ്ങേറി.

ADVERTISEMENT