എരനെല്ലൂര്‍ ഗ്രൗണ്ട് ബോയ്‌സ് ക്ലബിന്റെ 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അരിവിതരണം നടത്തി

എരനെല്ലൂര്‍ ഗ്രൗണ്ട് ബോയ്‌സ് ക്ലബിന്റെ 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ അരിവിതരണത്തിന്റെ ഉദ്ഘാടനം എരനെല്ലൂര്‍ പരിശുദ്ധ കൊന്ത മാതാവിന്‍ ദേവാലയം വികാരി ഫാ. സെബി പുത്തുര്‍ നിര്‍വ്വഹിച്ചു. ക്ലബ് പ്രസിഡണ്ട് ലിജോ തോമസ് അധ്യക്ഷനായി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് അംഗം ഭവ്യ നിഖില്‍, ക്ലബ്ബ് സെക്രട്ടറി ജെയിംസ് എടക്കളത്തൂര്‍, ട്രഷറര്‍ റിജോ ചെമ്പിശ്ശേരി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഡിന്റോ ഡോമനിക്, ക്ലബ് അംഗങ്ങളായ സിബി ദേവസി, ജിന്‍സണ്‍ പുലിക്കോട്ടില്‍, ബിജെയ് ജേക്കബ്, ജോവിന്‍ വിന്‍സെന്റ്, ഷിന്റോ, ജിത്തു, ജോവിഷ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ മേഖലകളിലുള്ള കുടുംബങ്ങളിലേക്കാണ് അരി വിതരണം നടത്തിയത്. ക്ലബ്ബിന്റെ വാര്‍ഷികാഘോഷം വിപുലമായ പരിപാടികളോടെ ഞായറാഴ്ച്ച വൈകീട്ട് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ADVERTISEMENT