നാലു ദിവസങ്ങളിലായി നടന്നുവന്നിരുന്ന വൈലത്തൂര്‍ താമരക്കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും, ദ്രവ്യകലശവും സമാപിച്ചു. കാലത്ത് ഗണപതിഹോമം, നവംഗം, പഞ്ചഗവ്യം, ഉപദേവതള്‍ക്കുള്ള ഒറ്റക്കലശം തുടങ്ങിയ വിശേഷങ്ങള്‍ പൂജകളുണ്ടായി. ക്ഷേത്രം തന്ത്രി മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്യം വഹിച്ചു.മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ സഹകാര്‍മ്മികനായി. തുടര്‍ന്ന് 11 മണിയോടെ ആരംഭിച്ച പ്രസാദഊട്ടില്‍ 1500 ആളുകള്‍ പങ്കെടുത്തു. പ്രതിഷഠാ ദിനത്തോടനുബന്ധിച്ച് പ്രാദേശിക കമ്മറ്റികളുടെ പുരം വരവ്, എല്ലാ ദിവസവും വൈകിട്ട് അന്നദാനവും പ്രദേശവാസികളുടെയും വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കലാപരിപാടികളും ഉണ്ടായിരുന്നു. ക്ഷേത്രം ഭരണ സമിതിയംഗങ്ങള്‍ നേതൃത്വം നല്‍കി.



